English| മലയാളം

വിവരണം

വില്ലേജ്                        :   വിയ്യൂര്‍,  പന്തലായനി
താലൂക്ക്                        :   കൊയിലാണ്ടി
അസംബ്ളി മണ്ഡലം     :   കൊയിലാണ്ടി
പാര്‍ലമെന്റ് മണ്ഡലം     :   വടകര

 

അതിരുകള്‍

 

വടക്ക്: മുടാടി പഞ്ചായത്ത്, കിഴക്ക്: അകലാപ്പുഴ തെക്ക്: ചെങ്ങോട്ടുകാവ് പഞ്ചായത്ത്, പടിഞ്ഞാറ്: അറബിക്കടല്‍.

 

ഭൂപ്രകൃതി

 

സമുദ്ര നിരപ്പില്‍ നിന്നും ശരാശരി 7.5 മീറ്റര്‍ ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഭൂപ്രകൃതി അനുസരിച്ച് ഉയര്‍ന്ന പ്രദേശം, ചരിവു തലങ്ങള്‍, സമതലങ്ങള്‍, കണ്ടല്‍ പ്രദേശം, തീരപ്രദേശം, എന്നിങ്ങനെ ഈ പ്രദേശത്തെ തരംതിരിക്കാം.

 

ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

 

കൊല്ലം പിഷാരിക്കാവ് ക്ഷേത്രം, പാറപ്പള്ളി തീര്‍ത്ഥാടന കേന്ദ്രം, അനന്തപുരം വിഷ്ണു ക്ഷേത്രം, ബാസല്‍മിഷന്‍കാര്‍ പന്തലായനിയില്‍ പണിത ക്രിസ്ത്യന്‍ പള്ളി എന്നിവയാണ് പ്രധാന ആരാധനാലയങ്ങള്‍.