English| മലയാളം

വസ്തു നികുതി പരിഷ്കരണം സംബന്ധിച്ച്

                                                         നോട്ടീസ്

 വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട ആക്ഷേപം സ്വീകരിക്കിന്നത് സംബന്ധിച്ച് 24.07.2013ലെ നഗരസഭാ കൗണ്‍സിലിന്‍റെ 21 ാം നമ്പര്‍ തീരുമാനം

                -------------------------------------------------------------------------------------------------

 

നഗരസഭയില്‍ നടപ്പാക്കുന്ന വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് 15.3.2013ലെ സ ഉ (അ) നം 100/2013 ത.സ്വ.ഭ.വ നമ്പര്‍ ഉത്തരവ് 25.06.2013ലെ നി.ധ.സ്തിരം സമിതിയുടെ മുമ്പാകെ സമര്‍പ്പിക്കുകയും മേല്‍ കമ്മിറ്റി ശുപാര്‍ശകള്‍ 24.07.2013ലെ കൗണ്‍സിലില്‍ 21-20 നമ്പറായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

 

1. നിലവിലുള്ള നികുതിയോട് വീടുകള്‍ക്ക് 40% വര്‍ദ്ധനവ് വരുത്തുക

2. നിലവിലുള്ള വാണിജ്യ കെട്ടിടത്തിന് 100% വര്‍ദ്ധനവ് വരുത്തുക

3. അടിസ്ഥാന വസ്തു നികുതി 1 m2 = 6രൂപ

4. വാണിജ്യ കെട്ടിടത്തിന് 1 m2= 50രൂപ എന്നിവ അംഗികരിച്ചു.

 

കൂടാതെ നഗരസഭയെ പ്രാഥമിക,ദ്വിദീയ,ത്രിത്വീയ മേഖലകള്‍ എന്നാക്കി തിരിച്ചിട്ടുണ്ട്. അതില്‍ പ്രാഥമീക മേഖലയില്‍ 1,2,10,11,12,29 മുതല്‍ 44 വരെ വാര്‍ഡുകളും ദ്വിതീയ മേഖലയില്‍ 3മുതല്‍ 9 വരെയും 13 മുതല്‍ 18 വരെയും 25 മുതല്‍ 28 വരെയുള്ള വാര്‍ഡുകളെയും ത്രിതീയ മേഖലയില്‍ 19 മുതല്‍  24 വരെയുള്ള വാര്‍ഡുകളെയും  ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്

 

   മേല്‍ കാണിച്ച തീരുമാനങ്ങളെ പറ്റി എന്തെങ്കിലും ആക്ഷേപമുള്ളവര്‍ 31.10.2013നകം രേഖാമൂലം സെക്രട്ടറിയെ അറിയിക്കേണ്ടതാണ്.

 

.ഓഫീസ് നോട്ടീസ് ബോര്‍ഡ്

.ബഹു ചെയര്‍പേഴ്സണ്‍ന്‍റെ മേശപ്പുറത്ത്

.കൗണ്‍സിലര്‍മാര്‍

.www.quilandymunicipality.in

 

 

                                                                                                 സെക്രട്ടറി

                                                                                     കൊയിലാണ്ടി നഗരസഭാ

കൊയിലാണ്ടി നഗരസഭാ കാര്യാലയം 

തിയ്യതി:03/08/2013