English| മലയാളം
koyilandy

കോഴിക്കോട് ജില്ലയിലെ ഒരു പ്രധാന പട്ടണവും താലൂക്ക് ആസ്ഥാനവുമാണ്‌ കൊയിലാണ്ടി. കൊയിലാണ്ടി പണ്ടു മുതല്‍ക്കേ ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്നു എന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധമായ കാപ്പാട് വിനോദസഞ്ചാരകേന്ദ്രം കൊയിലാണ്ടിയില്‍ നിന്നും ഏകദേശം ഏഴ് കിലോമീറ്റര്‍ അകലെ ചേമഞ്ചേരി പഞ്ചായത്തിലാണ്‌ സ്ഥിതിചെയ്യുന്നത്. പോര്‍ച്ചുഗീസ് നാവികനായ വാസ്കോ ഡി ഗാമ ആദ്യമായി കാല്‍കുത്തിയെന്നു കരുതുന്ന പ്രദേശം എന്ന ഖ്യാതി കൂടാതെ സുന്ദരമായ പാറക്കെട്ടുകള്‍ നിറഞ്ഞ കടല്‍ത്തീരവും കാപ്പാടിന്റെ പ്രത്യേകതയാണ്‌.